Kerala NewsTechnology

കുറവിലങ്ങാടിന് തിലകക്കുറിയായി 400 കിലോവാട്ട് സബ് സ്റ്റേഷൻ . മൂന്നു ജില്ലകളുടെ വൈദ്യുതി വിതരണ കേന്ദ്രമായി മാറും.

Keralanewz.com

കുറവിലങ്ങാട് : ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണത്തിന്റെ കേന്ദ്രമായി മാറുകയാണ് കുറവിലങ്ങാട്, സംസ്ഥാനത്തെ ആദ്യത്തെ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ 400 കിലോവോൾട്ട് (വി) സബ് സ്റ്റേഷൻ 12 ആം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. മന്ത്രി കെ കൃഷ്ണൻകൂട്ടി അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും.

എംപിമാരായ തോമസ് പാഴികാടൻ, ജോസ് കെ.മാണി, മോൻസ് ജോസഫ് എം എൽഎ, കെഎസ്ഇബി ഡയറക്ടർ (ട്രാൻസ്മിഷൻ) സജി പൗലോസ് തുടങ്ങിയവർ പങ്കെടുക്കും കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് ഉദ്ഘാടന സമ്മേളനം

കെഎസ്ഇബി പ്രസരണ വിഭാഗം നടപ്പാക്കുന്ന പദ്ധതിയാണു പകലോമറ്റം ഞരളം കുളം ഭാഗത്തു പൂർത്തിയായത്. കിഫ്ബി ഫണ്ടിൽ നിന്ന് 152 കോടി രൂപചെലവഴിച്ചാണു ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ ആദ്യ 400 കെവി സബ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കിയത്.

പുതിയ സബ്സ്റ്റേഷനും അനുബന്ധ
പദ്ധതികളും യാഥാർഥ്യമായതോടെ പ്രതി വർഷം 119.65 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രസരണ നഷ്ടം കുറയും. 24.7 മ
24,700 വാട്ട് ശേഷിയുള്ള വൈദ്യുതി
ഉൽപാദന നിലയം സ്ഥാപിക്കുന്നതതിന് തുല്യമായാണ് ഗ്യാസ് ഇൻസുലേറ്റഡ്
400 കെവി സബ് സ്റ്റേഷനെ കണക്കാ
ക്കുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി
ഇറക്കുമതി ശേഷി 3850 മെഗാവാട്ടായി
ഉയർത്താനും സബ്സ്റ്റേഷൻ സഹായിച്ചു.

കോട്ടയം ആലപ്പുഴ ജില്ല കൾ പൂർണ്ണമായും , എറണാകുളം ജില്ലയുടെ പ്രധാന ഭാഗങ്ങളും പുതിയ സബ് സ്റ്റേഷനു കീഴിൽ വരും. 3 ജില്ലകളിൽ വോൾട്ടേജ് കുടും. ഞരളം കുളം ഭാഗത്ത് 13.5 ഏക്കർ സ്ഥലത്താണ് തോഷിബ കമ്പനി സബ് സ്റ്റേഷൻ പൂർത്തിയാക്കിയിരിക്കുന്നത്. ഫീഡറുകളും ലൈനുകളും സജ്ജമാക്കി പദ്ധതി നിർമ്മാണം നടത്തിയത് എൽ ആൻഡ് ടി.സബ് സ്റ്റേഷനിൽ 3 ഷിഫ്റ്റുകളിലായി 16 ജീവനക്കാർ ജോലി ചെയ്യുന്നു.

Facebook Comments Box