Kerala NewsTravel

വികസനമില്ല , റോഡുകൾ സഞ്ചാരയോഗ്യമല്ല; പരാതിപ്പെടുന്ന വർക്കെതിരെ മുഖം തിരിച്ച് കടുത്തുരുത്തി എംഎൽഎ .

Keralanewz.com

കടുത്തുരുത്തി : കുറുപ്പന്തറ മാഞ്ഞൂർ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളായി പല പ്രാവിശ്യം എം എൽ എ യുടെ അടുത്ത് പരാതിയുമായി പോയെങ്കിലും എം എൽ എ മോൻ സ് ജോസഫ് മുഖം തിരിക്കുകയാണുണ്ടായത്. ഇതിനെതിരെ LDF പ്രതിഷേധിച്ചു. മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാലയുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ പണം മുടക്കി റോഡ് സഞ്ചാരയോഗ്യമാക്കി. ഈ അവസരത്തിൽ മാഞ്ഞൂരെ ഡി.വൈ.എഫ്.ഐ നേതാവ് ജിത്തു fb യിൽ ഇട്ട പോസ്റ്റ് വൈറലാകുന്നു.

ഒരു MLA ഉണ്ട് കടുത്തുരുത്തിക്ക്, കുറെ കല്യാണം കൂടാനും മൃതസംസ്കാരചടങ്ങിൽ മൃതദേഹം എടുക്കാറാകുമ്പോൾ വരാനും കൊള്ളാം. മാസങ്ങൾ ആയി കുറുപ്പന്തറകാർ മാത്രമല്ല ഒരുപാട് ആളുകൾ സഞ്ചരിക്കുന്ന കുറുപ്പന്തറ മാഞ്ഞൂർ റോഡ് തകർന്നിട്ട്. ഗവ:ആശുപത്രിയിൽ പോകേണ്ടവർ അടക്കം ആശ്രയിക്കുന്ന റോഡ് ഒന്ന് നന്നാക്കാൻ MLA യോട് എത്രയോ തവണ ആവശ്യപ്പെട്ടിട്ട് മുഖം തിരിച്ചതല്ലാതെ മറ്റൊരു പ്രതികരണവും ണ്ടായിട്ടില്ല…..

അവിടെ ആണ് മാഞ്ഞൂരിലെ LDF പഞ്ചായത്ത്‌ മെമ്പർ മാർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി താത്കാലികമായി എങ്കിലും ഈ റോഡ് സഞ്ചരിക്കാൻ പകമാക്കിയത്… രാഷ്ട്രിയം മറന്ന് MLA യുടെ തെറ്റ് ചൂണ്ടികാട്ടണം…. LDF മെമ്പർ മാരെ അഭിനന്ദിക്കണം

Facebook Comments Box