Mon. Apr 29th, 2024

യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം : പ്രതി പിടിയില്‍

Keralanewz.com

കോട്ടയം : യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. തിയേറ്റര്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതികളെ ബെന്നി അസഭ്യം പറയുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

യുവതികള്‍ ആക്രമണം നടന്ന ഉടന്‍ തന്നെ വിവരം പിങ്ക് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, പിങ്ക് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Facebook Comments Box

By admin

Related Post