കോട്ടയം: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് ഡി.
ശില്പ.
കഴിഞ്ഞ ദിവസം കറുകച്ചാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടിരുന്നു. പെണ്‍കുട്ടി ഓടിച്ച സ്കൂട്ടറിടിച്ച് മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്നയാള്‍ മരണപ്പെട്ടിരുന്നു. കൂടാതെ, ബൈക്കില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിക്കും സഹോദരിമാര്‍ക്കും പരിക്കേറ്റിരുന്നു.
സംഭവത്തില്‍, പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് പരിശോധനകളും നടത്തുന്നുണ്ടെന്നും പൊലീസ് ചീഫ് പറഞ്ഞു.