CRIMEKerala News

കൊല്ലത്ത് കടത്തിണ്ണയില്‍ കിടന്നുറങ്ങിയ 75കാരിക്കു നേരെ ലൈംഗികാതിക്രമം

Keralanewz.com

കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയില്‍ ഉറങ്ങിയ ഭിന്നശേഷിക്കാരിയായ 75കാരിക്കു നേരെ ലൈംഗികാതിക്രമം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വെുത്ത നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ചയാള്‍ വയോധികയെ ആക്രമിക്കുന്നതും പിന്നീട് എടുത്ത് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സമീപത്തെ കടയിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരാണ് ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കായിരുന്നു ദാരുണമായ സംഭവം. വര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷ യാചിച്ച്‌ ജീവിക്കുകയാണ് വയോധിക. വയോധികയെ യുവാവ് ക്രൂരമായി മര്‍ദിക്കുന്നുണ്ട് ദൃശ്യങ്ങളില്‍. അടിയേറ്റ് ബോധം പോയ ഇവരെ മറ്റൊരിടത്തേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ ഒരു കിലോമീറ്റര്‍ അകലെയുള്ള സിതാര ജങ്ഷന് സമീപത്താണ് അര്‍ധനഗ്നയായ നിലയില്‍ തലക്ക് മുറിവേറ്റ വയോധികയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വെള്ളിയാഴ്ച രാവിലെ പരാതി നല്‍കിയിട്ട് പൊലീസ് ആദ്യം അന്വേഷണം നടത്തിയില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

Facebook Comments Box