മന്ത്രിസഭാ യോഗം ഇന്ന്; കൊവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ചയാകും
തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളും നിയന്ത്രണങ്ങളും ഇന്ന് ചേരുന്ന മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യും.
നിലവിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമോയെന്ന് യോഗം പരിശോധിക്കും. ബജറ്റ് സമ്മേളന തീയതി സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. തിയറ്ററുകള്‍ അടച്ചിടുന്നതിനെതിരെ ഉടമകള്‍ രംഗത്തുണ്ടെങ്കിലും തിയറ്ററുകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഈ ആഴ്ച വ്യാപനത്തോത് പതിനാറ് ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി . വിദേശത്ത് നിന്ന് ഏഴ് ദിവസത്തില്‍ താഴെ വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. ഹ്രസ്വ കാലത്തേക്ക് വരുന്നവര്‍ കേന്ദ്ര മാര്‍ഗ നിര്‍ദേശ പ്രകാരം പരിശോധന നടത്തണം. പാലിയേറ്റിവ് കെയര്‍ പരിചരണം ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തില്‍ 51,887 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.