കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍

Keralanewz.com

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കി.

തിയറ്ററുകളില്‍ ഇനിമുതല്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവടങ്ങളിലും നൂറു ശതമാനം ആളുകള്‍ക്ക് പ്രവേശനമുണ്ടാകും. പൊതു പരിപാടികള്‍ 25 സ്‌കയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച്‌ പരമാവധി 1500 പേരെ വീതം പങ്കെടുപ്പിക്കാം. സര്‍ക്കാര്‍ ഓഫിസുകളില്‍ യോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ആവശ്യമെങ്കില്‍ ഓഫ്‌ലൈനായി പഴയ രീതിയില്‍ നടത്താമെന്നും ഉത്തരവിലുണ്ട്.

Facebook Comments Box