Kerala NewsNational News

കോവിഡ്-19: നെടുമ്ബാശേരിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു

Keralanewz.com

കൊച്ചി: കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നെടുമ്ബാശേരിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി. സൗദി എയര്‍ലൈന്‍സിന്റെ മുഴുവന്‍ വിമാനങ്ങളും നിര്‍ത്തിവച്ചു. കുവൈറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, ജസീറ വിമാന കമ്ബനികളും ഏതാനും സര്‍വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്.

വിമാന സര്‍വീസുകള്‍ നിര്‍ത്തിയ സാഹചര്യത്തില്‍ പ്രവാസികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തിരികെ പോകേണ്ട അവസാനനിമിഷമാണ് പലരും വിമാന സര്‍വീസ് നിര്‍ത്തലാക്കിയത് അറിയുന്നത്. ഇത് പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്.

Facebook Comments Box