ക്ലിനിക്കൽ ട്രയൽ പൂർത്തിയാകുന്നു; 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊറോണ വാക്സിന്‍ ഉടന്‍ വരുന്നു,

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂഡൽഹി; ഇന്ത്യയിലെ കുട്ടികള്‍ക്കുള്ള കൊറോണ വാക്സിനും ഉടന്‍ വരുന്നു. 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക്സൈഡസ് കാഡില വാക്സിന്‍ നല്‍കിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ ലഭ്യമാകുമെന്നുംകേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി സത്യേന്ദ്ര സിംഗ് ജൂലൈ 15 ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു, ‘സിഡസ് കാഡില വികസിപ്പിച്ചഡിഎന്‍എ വാക്സിന്‍ 12-18 വയസ് പ്രായമുള്ളവര്‍ക്കുള്ള ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഡസ് കാഡിലയുടെ ഡിഎന്‍എ വാക്സിന്‍ ഇപ്പോള്‍ നിയമപരമായഅംഗീകാരത്തിനടുത്താണ്, ഭാവിയില്‍ 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ഇത് ലഭ്യമായേക്കുമെന്ന് സത്യേന്ദ്രസിംഗ് പറഞ്ഞു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •