കോവിഡ്പ്രതിസന്ധി; കുവൈറ്റില്‍ നിന്ന് മടങ്ങിയത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍
കോവിഡ് പ്രതിസന്ധിക്കാലത്ത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റില്‍ നിന്നും മടങ്ങിയതായി റിപ്പോര്‍ട്ട്.
97,802 പ്രവാസി ഇന്ത്യക്കാര്‍ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റില്‍ നിന്ന് മടങ്ങിയ പ്രവാസികളില്‍ ഒരുവിഭാഗം പിന്നീട് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന യാത്രാ പ്രതിസന്ധി മാറിയതോടെ മടങ്ങിവരികയും ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്.