Kerala News

വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Keralanewz.com

കോട്ടയം: വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തോട്ടില്‍ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥന്‍ സൈക്കിളില്‍ തോടിനോടു ചേര്‍ന്നുള്ള വഴിയിലൂടെ പതിവായി പോകാറുണ്ടായിരുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് ബന്ധുക്കള്‍ വൈക്കം പോലിസില്‍ പരാതി നല്‍കിയിരുന്നു. വൈക്കം പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Facebook Comments Box