പൊള്ളലേറ്റ് മരിച്ചനിലയില്‍ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ആറ്റില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സമീപത്തെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍; കൂടെ താമസിച്ച മകനെ ചോദ്യം ചെയ്ത് പൊലീസ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഇളംകാട് : പൊള്ളലേറ്റു മരിച്ചനിലയില്‍ വീട്ടമ്മയുടെ മൃതദേഹം വീടിനു സമീപമുള്ള ആറ്റില്‍ കണ്ടെത്തി.

ഇളംകാട് ടോപ്പ് പാലത്തിങ്കല്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ലീലാമ്മയെ (65) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ലീലാമ്മയെ കാണാതായതായി മകന്‍ ബിപിന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആറ്റിലെ കുഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇളയ മകന്‍ ബിപിനും ലീലാമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിനു സമീപത്തു നിന്ന് ആറ്റിലേക്ക് ഇറങ്ങാന്‍ മുന്‍പ് വഴിയുണ്ടായിരുന്നെങ്കിലും പ്രളയത്തില്‍ അതു നശിച്ചിരുന്നു. അതുകൊണ്ടു തന്നെ എങ്ങനെ ആറ്റില്‍ എത്തിയെന്നതും ലീലാമ്മയുടെ ശരീരത്തില്‍ പൊള്ളലേറ്റത് എങ്ങനെയെന്നതും ഇനിയും വ്യക്തമായിട്ടില്ല.

ബിപിനെ ചോദ്യം ചെയ്യുകയാണെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. ഫൊറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ബിജുവാണ് ലീലാമ്മയുടെ മറ്റൊരു മകന്‍.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •