Fri. Mar 29th, 2024

ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി ലോകായുക്ത ഇന്ന് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

By admin Nov 25, 2021 #lokayukta
Keralanewz.com

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി ലോകായുക്ത ഇന്ന് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോഴും വനിതാ കമ്മീഷന്‍ അംഗമായി അപേക്ഷ നല്‍കുമ്ബോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകള്‍ നല്‍കിയെന്നാണ് ഷാഹിതക്കെതിരായ ആരോപണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ സമ്മതിച്ചിരുന്നു. റിപ്പോ‍ര്‍ട്ടിന്‍ മേല്‍ ഇന്ന് വാദം നടക്കും. വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് പരാതി നല്‍കിയിരിക്കുന്നത്.

ഡോക്റേറ്റ് സംബന്ധിച്ച്‌ സംബന്ധിച്ച്‌ സാമൂഹിക നീതിവകുപ്പും, ഷാഹിത കമാലും പരസ്പര വിരുദ്ധമായ സത്യവാങ്മൂലമാണ് നല്‍കിയിരിക്കുന്നത്. വ്യാജഡോക്ടറേറ്റ് ആരോപണത്തില്‍ വിചിത്ര വാദങ്ങളുമായി വനിത കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ നേരത്തെ രം​ഗത്തെത്തിയിരുന്നു. കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെന്‍്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാല്‍ ലോകായുക്തയക്ക് നല്‍കിയ മറുപടിയില്‍ വിശദമാക്കുന്നത്.

The post ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി ലോകായുക്ത ഇന്ന് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Facebook Comments Box

By admin

Related Post