Kerala News

‘ലോകായുക്താ ഭേദഗതി ഭരണഘടനാ വിരുദ്ധം’; സ്‌റ്റേ ആവശ്യപ്പെട്ട് ഹര്‍ജി, ഇന്ന് ഹൈക്കോടതി പരിഗണിക്കും

Keralanewz.com

കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്നും രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തി

ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച്‌ മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തിയാണ് ഓര്‍ഡിനന്‍സിന് എതിരെ ഹര്‍ജി നല്‍കിയിരിക്കുന്ന വ്യക്തി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദ​ഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് ​ഗവര്‍ണര്‍ അം​ഗീകാരം നല്‍കിയതോടെയാണ് ഓര്‍ഡിനന്‍സ് നിലവില്‍ വന്നത്.

ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയില്‍ നിന്ന് തന്നെ ഓര്‍ഡിനന്‍സിന് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ​ഗവര്‍ണറുടെ തീരുമാനം.

Facebook Comments Box