Fri. May 3rd, 2024

സര്‍ക്കാരിന് ആശ്വാസം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്; ഹര്‍ജി ലോകായുക്ത തള്ളി

By admin Nov 13, 2023 #lokayukta
Keralanewz.com

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികലാക്കികൊണ്ട ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി.

2018 ല്‍ ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് , ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവര് ഉള്‍പ്പെട്ട ബെഞ്ചാണ്.

ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. മുഖ്യമന്ത്രിയ്ക്ക് അത് വിനിയോഗിക്കുന്നതിനുള്ള അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലോകായുക്ത വിധി.ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നാംഗ ബെഞ്ചിലേക്ക് വിട്ടത് ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നായിരുന്നു. മുന്‍ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അകമ്ബടി പോയ വാഹനം അപകടത്തില്‍ പെട്ട് മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും സര്‍ക്കാര്‍ ്‌അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടി സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്.

Facebook Comments Box

By admin

Related Post