Kerala NewsLocal News

ഉദ്ഘാടകനായ ‘തൊപ്പി’യെ വഴിയില്‍ തടയുമെന്ന് നാട്ടുകാര്‍; കടയുടമകള്‍ക്കെതിരെ കേസ്

Keralanewz.com

കോട്ടക്കല്‍: കട ഉദ്ഘാടനത്തിന് എത്താനിരുന്ന വിവാദ യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദിനെ വഴിയില്‍ തടയുമെന്ന് നാട്ടുകാര്‍.

ഇതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാൻ യൂട്യൂബറെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. മലപ്പുറം കോട്ടക്കല്‍ ഒതുക്കങ്ങലിലാണ് സംഭവം. . ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.കുട്ടികളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് തൊപ്പി എത്തുന്നതറിഞ്ഞ് കാണാൻ വന്നത്

പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ടാണ് നിശ്ചയിച്ചിരുന്നത് തൊപ്പിയാണ് ഉദ്‌ഘാടനമെന്നറിഞ്ഞതോടെ ഇയാളെ തടയുമെന്നറിയിച്ച്‌ ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തി. ഷോപ്പിന്റെ ഉദ്ഘാടനവിവരങ്ങള്‍ ഉടമ െപാലീസിനെയും അറിയിച്ചിരുന്നില്ല. ഇതോടെ നിഹാദിനെ പാതിവഴിയില്‍ പൊലീസ് തടയുകയായിരുന്നു. ശേഷം വിവരങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു.
‘തൊപ്പി’ വരുന്നതറിഞ്ഞ് നിരവധി പേരാണ് ഒതുക്കുങ്ങലില്‍ തടിച്ചുകൂടിയിരുന്നത്. ബലം പ്രയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.

നേരത്തെ, പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളാഞ്ചേരിയിലെ കട ഉദ്ഘാടന വേദിയിലായിരുന്നു നിഹാല്‍ അശ്ലീല പരാമര്‍ശം നടത്തിയത്.

Facebook Comments Box