Thu. Apr 18th, 2024

കോട്ടയം ടെക്‌സ്റ്റൈല്‍സ് തുറന്നുപ്രവര്‍ത്തിപ്പിക്കണം; ജോസ് കെ.മാണി

By admin Jul 17, 2021 #news
Keralanewz.com

കോട്ടയം; കാണക്കാരി പഞ്ചായത്തിലെ വേദഗിരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടയം ടെക്‌സ്റ്റൈല്‍സ് ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി വ്യവസായവകുപ്പ് മന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടു. കേരളാ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള കോട്ടയം ടെക്‌സ്റ്റൈല്‍ എന്ന പൊതുമേഖല സ്ഥാപനം  കഴിഞ്ഞ ഒന്നര വര്‍ഷത്തോളത്തായി അടഞ്ഞുകിടക്കുകയാണ്. ഇത് മൂലം 300 ഓളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വളരെ ബുദ്ധിമുട്ടിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post