Tue. Apr 30th, 2024

ബഫര്‍സോണ്‍ ഇളവ്: കേരള കോണ്‍ഗ്രസ് (എം) നിലപാടിൻ്റെ വിജയം; എന്‍.എം.രാജു

By admin Apr 29, 2023 #covid19
Keralanewz.com

പത്തനംതിട്ട : ബഫര്‍സോണിലെ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കിയുള്ള സുപ്രീംകോടതി വിധി കേരള കോണ്‍ഗ്രസിന്റെ ഇടപെടലുകളുടെ വിജയം കൂടിയാണെന്ന് പാര്‍ട്ടി സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതി അംഗവുമായ എന്‍.എം.രാജു പറഞ്ഞു.

ബഫര്‍സോണ്‍ സംബന്ധിച്ച എല്ലാ കോടതി നടപടികളും എംപവേര്‍ഡ് കമ്മറ്റി മുഖേനെ ആയിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിശദമായ പഠനത്തോടെ വസ്തുതാപരമായ സ്ഥിതിവിവര റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമര്‍പ്പിച്ചത് കേരള കോണ്‍ഗ്രസ് (എം) മാത്രമാണ്. സംസ്ഥാന സര്‍ക്കാരും മലയോര ജനത ഉന്നയിച്ച ആവശ്യങ്ങള്‍ക്കൊപ്പം നിലപാട് സ്വീകരിച്ചു. യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചാണ് സുപ്രീം കോടതി വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്. ഇതു മലയോരകര്‍ഷകര്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ്.

മണ്ണിനോട് മല്ലിട്ട് ജീവിതം മുന്നോട്ട് നയിക്കുകയും നാടിന് അന്നം നല്‍കുകയും ചെയ്യുന്ന കര്‍ഷകനു ഏറെ ആശ്വാസം പകരുന്നതാണ് സുപ്രീം കോടതി വിധി. കെട്ടിട നിര്‍മ്മാണം, അടിസ്ഥാന സൗകര്യവികസനം, കൃഷി തുടങ്ങിയവക്ക് തടസമില്ലെന്ന കോടതി വിധി കര്‍ഷകനെ കൃഷിയോട് ചേര്‍ത്ത് നിര്‍ത്താന്‍ ഏറെ സഹായകരമാകും.

ബഫര്‍സോണ്‍ സംബന്ധിച്ച് 2022 ജൂണില്‍ ഇറക്കിയ ഉത്തരവ് ഉണ്ടാക്കിയ ആശങ്ക ഒഴിവാക്കുന്നതാണ് പുതിയ വിധി. പഴയ ഉത്തരവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിക്കാന്‍ ഉദേശിച്ചിട്ടില്ല എന്ന കോടതി പരാമര്‍ശം കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ഇളവു നല്‍കാവുന്നതാണെന്ന പരാമര്‍ശവും കര്‍ഷകന്റെ നിലനില്‍പ്പിന് സഹായകരമാണ്.

സംസ്ഥാനത്തെ പല രാഷ്ട്രീയ കക്ഷികളും കുറ്റകരമായ മൗനമാണ് ബഫര്‍സോണ്‍ വിഷയത്തില്‍ പുലര്‍ത്തിയത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ഈ കാര്യത്തില്‍ കര്‍ഷകര്‍ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. മറ്റ് മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ സന്ദര്‍ഭോചിതമായി മാത്രമെ ഇടപെട്ടിട്ടുള്ളൂ. കര്‍ഷകരുടെ ജീവിതം വച്ച് പന്താടുന്ന നിലപാടുകള്‍ക്കെതിരെ ഏതറ്റം വരെയും കേരള കോണ്‍ഗ്രസ് പോകും എന്നതിന്റെ ഭാഗമായാണ് ബഫര്‍സോണ്‍ വിഷയത്തിലും പാര്‍ട്ടിയുടെ സജീവമായി ഇടപെടല്‍ ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശിക, സംസ്ഥാന, ദേശിയ തലങ്ങളില്‍ കേരള കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വിവിധ നിലകളില്‍ സമരമുഖത്തും ഉണ്ടായിരുന്നു. പാര്‍ലമെന്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എംപി വിവിധ ഘട്ടങ്ങളില്‍ അതിശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇവയുടെ സമഗ്രമായ ഫലമാണ് ഇപ്പോഴുണ്ടായ വിധിയെന്ന് എന്‍.എം. പറഞ്ഞു.

Facebook Comments Box

By admin

Related Post