Kerala News

കേരളത്തിലെ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച്‌ കടത്തിയ ബംഗാളി സ്വദേശി സുഹൈലിനെ പിടിച്ചു 

Keralanewz.com

പ്രണയം നടിച്ച്‌ ഇടുക്കി സ്വദേശിനിയായ 10ാം ക്ലാസുകാരിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയ പ്രതി സുഹൈലിനെ പൊലീസ് പിടികൂടി.

പ്രതി 15കാരിയുമായി ബംഗാളില്‍ എത്തിയ അതേ സമയത്ത് തന്നെ പൊലീസ് സംഘവും ബംഗാളില്‍ എത്തിയതാണ് പ്രതിയെ കുരുക്കിയത്. അതല്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കകം ബംഗാളില്‍ നിന്നും അതിര്‍ത്തി വഴി പെണ്‍കുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്തുമായിരുന്നു.

ഏപ്രില്‍ 22നാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് അപ്രത്യക്ഷയായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് സ്ഥിരമായി വിളിച്ചിരുന്ന നമ്ബര്‍ പൊലീസ് കണ്ടെത്തി അന്വേഷിച്ചപ്പോള്‍ തൊടുപുഴയില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളിയായ ബംഗാള്‍ സ്വദേശി സൂഹൈലിന്‍റേതാണെന്ന് മനസ്സിലാക്കി. പെണ്‍കുട്ടിയുടെ തൊടുപുഴയിലെ വീടിന് അടുത്ത് താമസിച്ചുവരികെ 23 കാരനായ സുഹൈല്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Facebook Comments Box