Thu. May 2nd, 2024

പിഎഫ്‌ഐ കൊലപാതക സ്‌ക്വാഡ്‌ : കൂടുതല്‍ അറസ്റ്റുണ്ടാകും

By admin Jan 1, 2023 #Love Jihad #NIA #PFI #popular front #sdpi
Keralanewz.com

വിവിധ മത–സമുദായ നേതാക്കളെ വധിക്കാന്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) രൂപീകരിച്ച കൊലപാതക സ്ക്വാഡിനെക്കുറിച്ച്‌ (ഹിറ്റ് സ്ക്വാഡ്) കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ.

കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാകും. പ്രത്യേക മതവിഭാഗത്തിന്റെ മനസ്സില്‍ ഭയം ജനിപ്പിക്കാന്‍ ഈ സ്ക്വാഡ് നിരവധി കൊലപാതകങ്ങള്‍ നടത്തിയതായി എന്‍ഐഎ കണ്ടെത്തി. ഇക്കാര്യം പിഎഫ്‌ഐ നേതാക്കളുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എന്‍ഐഎ കോടതിയില്‍ രണ്ടാഴ്ചമുമ്ബ് നല്‍കിയ അന്വേഷണപുരോഗതി റിപ്പോര്‍ട്ടിലുമുണ്ട്.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കൊലപാതകങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. മറ്റു മതനേതാക്കളെക്കുറിച്ച്‌ രഹസ്യവിവരങ്ങള്‍ സ്ക്വാഡിലുള്ളവര്‍ ശേഖരിക്കും. മുതിര്‍ന്ന അംഗങ്ങള്‍ മറ്റുള്ളവര്‍ക്ക് കായിക– ആയുധ പരിശീലനം നല്‍കും. എന്‍ഐഎ അറസ്റ്റ് ചെയ്ത, സ്ക്വാഡ് അംഗമായിരുന്ന ഹൈക്കോടതി അഭിഭാഷകന്‍ വൈപ്പിന്‍ എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്ക് കുങ്ഫു, കരാട്ടെ എന്നിവയില്‍ മറ്റ് സ്ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

Facebook Comments Box

By admin

Related Post