Religion

ലവ്ബി ജിഹാദ് വിഷയത്തിൽ ബിഷപ്പ് കല്ലറങ്ങാടിനെ തള്ളി പറഞ്ഞു തലശ്ശേരി ആർച്ച് ബിഷപ്പ് പ്ലാംപ്ലാനി.

Keralanewz.com

സിറോ മലബാർ സഭയിൽ എറണാകുളം വിമത – ഔദ്യോഗിക വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കേ ഔദ്യോഗിക വിഭാഗം മെത്രാനും, ചങ്ങനാശ്ശേരി കൽദായ പക്ഷത്തിന്റെ വക്താവുമായ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ തള്ളി പറഞ്ഞു കൊണ്ട് ബിഷപ്പ് പ്ലാംപ്ലാനി രംഗത്ത് വന്നു. ലവ് ജിഹാദ് എന്നത് ഇല്ലാ എന്നും, മുസ്ലിം സമുദായത്തെ വേദനിപ്പിക്കുന്ന വാക്കാണ് ജിഹാദ് എന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപെട്ടു. ഇതോടെ കാർഡിനാൽ പക്ഷത്തും തർക്കം മൂർച്ഛിച്ചിരിക്കുക ആണ്.

ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനോട് പോലും ആലോചിക്കാതെ ആണ് തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പല നീക്കങ്ങൾ എന്നും കൽദായ പക്ഷത്തിനു പരാതി ഉണ്ട്. പൗവത്തിൽ പിതാവിന്റെ സ്ഥാനം അദ്ദേഹം സ്വയം ഏറ്റെടുക്കുക ആണെന്നും ഇവർ പറയുന്നു. കൂടി ആലോചനകൾ ഇല്ലാതെ ബിജെപി യെ അനുകൂലിച്ച പ്ലാംപ്ലാനി മെത്രാന് രൂക്ഷ വിമർശനം ആണ് സിനഡിൽ നേരിടേണ്ടി വന്നത്. പിന്നീട് അദ്ദേഹം നിലപാട് തിരുത്തി എങ്കിലും മണിപ്പൂർ വിഷയം വന്നപ്പോ അദ്ദേഹത്തിന് തന്നെ ബിജെപി ക്കെതിരെ ശബ്ധിക്കാൻ നിര്ബന്ധിതനായി. തൃശൂർ, ഇരിഞ്ഞാലക്കുട രൂപതകൾക്കും ഇദ്ദേഹത്തിന്റെ എടുത്തു ചാടിയുള്ള നിലപാടുകളോട് യോജിപ്പില്ല. ഇദ്ദേഹം സമീപ കാലത്ത് വിമത അനുകൂല നിലപാടിലേക്ക് പോയിരുന്നു എന്നും ആരോപണം ഉണ്ട്. കാർഡിനാൽ സ്ഥാനം ആണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത് എന്നാണ് ചങ്ങനാശ്ശേരി വിഭാഗം സംശയിക്കുന്നത്.

എന്തായാലും പാലാ ബിഷപ്പിനെ തള്ളി പറഞ്ഞതു കൊണ്ട് സഭയിൽ തർക്കം മൂർച്ഛിക്കുക ആണ്.

Facebook Comments Box