നർകോട്ടിക് വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് നിലപാട് ഇല്ലേ? ഉറ്റു നോക്കി മാനന്തവാടി രൂപത, ഒപ്പം മുസ്ലിം സഹോദരങ്ങളും.
മാനന്തവാടി : ഏകദേശം 2 ലക്ഷത്തിനു മുകളിൽ ആണ് വയനാട് പാർലമെന്റ് മണ്ഡലത്തിലെ സിറോ മലബാർ കത്തോലിക്ക വോട്ടുകൾ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ റിക്കോർഡ് ഭൂരിപക്ഷം നേടിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും വിജയിച്ചത്. ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ എൻ ബ്ലോക്ക് ആയി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ എട്ടു നോയമ്പിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുസ്ലിം സമുദായത്തിലെ തീവ്രവാദികളായ ന്യൂന പക്ഷം നടത്തുന്ന ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ് ഇവയെ സൂക്ഷിക്കണം എന്ന് സന്ദേശം നൽകിയിരുന്നു. എന്നാൽ പ്രശസ്ത ചാനലുകൾ ആയ മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് ഇവർ ഈ സമൂഹത്തിൽ കലാപം ഉണ്ടാകുന്ന രീതിയിൽ ഉള്ള പ്രചരണം ഇതിന് നൽകുകയും കലാപ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കുകയും ചെയ്തു. യഥാർത്തിൽ മാധ്യമങ്ങൾ ഇവിടെ നർകോട്ടിക് ജിഹാദ് ഇല്ല എന്നും പാലാ ബിഷപ്പ് എന്തോ വലിയ പാതകം ചെയ്തു എന്നും വരുത്തി തീർത്തു.
പിന്നീട് മുസ്ലിം തീവ്രവാദി സംഘടനകൾ പാലാ ബിഷപ്പ് ഹൗസ് ലക്ഷ്യമാക്കി പ്രകോപനം സൃഷ്ടിച്ചു പ്രകടനം നടത്തി. അവിടെയും തീവ്രവാദി സംഘടനകൾ നടത്തിയ പ്രകടനം ന്യായീകരിക്കാൻ മുന്നിൽ ആയിരുന്നു മാധ്യമങ്ങൾ. യഥാർത്ഥ ത്തിൽ ഇവിടെ മാധ്യമ തീവ്രവാദം അല്ലേ നടക്കുന്നത്? ആംബുലൻസ് പോലും അന്നേ ദിവസം പ്രകടനം നടത്തിയവർ കടത്തി വിട്ടില്ല.
ഇനി വയനാട് പാർലമെന്റ് മണ്ഡലത്തിൽ വോട്ട് ഷെയർ നോക്കിയാൽ രണ്ടര ലക്ഷം ക്രിസ്ത്യൻ വോട്ടുകൾ രാഹുൽ ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്. പള്ളികളായ പള്ളികളും മഠങ്ങളും കയറി നടത്തിയ പ്രചരണം ഇന്നും ക്രിസ്ത്യാനികൾ മറന്നിട്ടില്ല. എന്നാൽ കേരളാ മാധ്യമങ്ങളും, കോൺഗ്രസ്സും സഭക്ക് എതിരെ വിഷം വമിക്കുമ്പോൾ എന്താണ് രാഹുൽ ഗാന്ധിയുടെ നിലപാട് എന്നാണ് മാനന്തവാടി രൂപതയിലെ വിശ്വാസികൾ ചോദിക്കുന്നത്.
കൊണ്ഗ്രെസ്സ് നേതാവ് വി ഡീ സതീശൻ, തുടക്കം മുതൽ പാലാ ബിഷപ്പിനും സഭക്കും എതിരെ ഉള്ള നിലപാടിൽ ആണ്. സിപിഐഎം, കേരള കൊണ്ഗ്രെസ്സ് എം, ബിജെപി തുടങ്ങിയ സംഘടനകൾ പോലും ബിഷപ്പ് പറഞ്ഞതിലെ നല്ല വശം ഉൾക്കൊണ്ടപ്പോൾ, കോൺഗ്രസ്സ് നിലപാട് യഥാർത്തിൽ ക്രിസ്ത്യൻ സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞു. ഇപ്പോൾ കൊണ്ഗ്രെസ്സ് ബിഷപ്പിനെ കൊണ്ട് മാപ്പ് പറയിക്കാൻ ഉള്ള തീവ്ര ശ്രമത്തിൽ ആണത്രേ.. വി ഡീ സതീശന്റെ പല നിലപാടുകളും ആർക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് എന്ന് സഭാ വിശ്വാസികൾക് മനസിലാവുന്നില്ല.
യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ മൗനം സഭയെ വല്ലാതെ അലട്ടുന്നു. കൊണ്ഗ്രെസ്സ് പൂർണ്ണമായും 40 ലക്ഷം വരുന്ന സിറോ മലബാർ കത്തോലിക്കാരെ കൈ വിടുന്നു എന്നതാണ് അവരെ വിഷമിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും നിശബ്ദരായി കളി കണ്ടു കൊണ്ടിരിക്കുന്നു. ബിഷപ്പിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ നടക്കുന്ന ആളുകൾ ജോസഫ് സർ ന്റെ കൈ വെട്ടിയപ്പോൾ എത്ര വട്ടം മാപ്പ് പറഞ്ഞു എന്നാണ് ക്രിസ്ത്യൻ സമൂഹം ചോദിക്കുന്നത്.
എന്നാൽ രാഹുൽ ഗാന്ധി പ്രതികരിക്കണമെന്ന് മുസ്ലിം സംഘടനകളും ആവശ്യപ്പെടുന്നുണ്ട്