Thu. Mar 28th, 2024

കൊവിഡ് വ്യാപന തോത് കുറയുന്നു; കേരളത്തിലും മഹാരാഷ്ട്രയിലും ആര്‍ വാല്യു ഒന്നിന് താഴെ

By admin Sep 21, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി കൊവിഡ് വ്യാപന തോത് കുറയുന്നു. കൊവിഡ് വ്യാപന തോത് വിലയിരുത്തുന്ന ആര്‍ വാല്യു പൂജ്യത്തിലേക്ക് താണു വരുന്നതായി കണക്കുകള്‍. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലും മഹാരാഷ്ട്രയിലും ആര്‍ വാല്യു ഒന്നിനും താഴെയെത്തി. ഇത് ഇരുസംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കല്‍ സയന്‍സസിലെ സീതാബ്ര സിന്‍ഹ പറഞ്ഞു.

ഓഗസ്റ്റ് അവസാനം ഒന്നിന് മുകളിലുണ്ടായിരുന്ന ആര്‍ വാല്യു ഏറ്റക്കുറച്ചിലുകള്‍ക്കൊടുവിലാണ് ഒന്നിന് താഴെയായത്.അതേസമയം പ്രമുഖ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആര്‍ വാല്യു ഒന്നിന് മുകളിലാണ്.

അതേസമയം ഡല്‍ഹിയിലും പൂനെയിലും രോഗവ്യാപന തോത് ഒന്നിനും താഴെയാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വൈറസിന്റെ വ്യാപനവേഗതയും, വൈറസ് ബാധിതനായ ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം പകരുന്നു എന്നുമുള്ള തോത് കണ്ടെത്തുന്നതാണ് ആര്‍ വാല്യു. കോവിഡ് അതിരൂക്ഷമായ രണ്ടാം തരംഗത്തിന് ശേഷം ആര്‍ വാല്യു ഗണ്യമായി കുറവു വരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്

കേരളത്തില്‍ ഇന്നലെ 15,692 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,704 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1507 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,67,008 കൊവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂര്‍ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂര്‍ 1079, കാസര്‍ഗോഡ് 281 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,32,897 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

Facebook Comments Box

By admin

Related Post