Thu. Mar 28th, 2024

കടുത്തുരുത്തിയിലെ വികസനപ്രവർത്തനങ്ങൾ പ്രസ്താവനകളിലൊതുങ്ങുന്നു; കേരള കോൺഗ്രസ്‌ (എം)

By admin Sep 21, 2021 #keralacongress m
Keralanewz.com

കുറവിലങ്ങാട് :  സംസ്ഥാനത്തു 19 പാലത്തിനു 156.47 കോടിയുടെ അനുമതി ലഭിച്ചിട്ടും കടുത്തുരുത്തിയിൽ പ്രസ്താവന പ്രഹസന്നങ്ങൾക് പഞ്ഞമില്ല എന്ന് കേരള കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാപ്രസിഡണ്ട് സണ്ണി തെക്കേടം അഭിപ്രായപ്പെട്ടു. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തങ്ങളുടെ കാര്യത്തിൽ പ്രസ്താവനകളല്ലാതെ യാഥാർഥ്യങ്ങളിലേക്കുത്തുന്ന യാതൊന്നും സംഭവിക്കുന്നില്ലെന്നും, നിയോജക മണ്ഡലത്തിലെ 7 പാലങ്ങളുടെ നവീകരണം സംബന്ധിച്ചു നിവേദനം സമർപ്പിച്ചെന്നു കാണിച്ചു പ്രസ്താവന നടത്തി ജനങ്ങളെ കബളിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണെന്നും സണ്ണി തെക്കേടം പറഞ്ഞു.

യോഗത്തിൽ പാർട്ടി  നിയോജകമണ്ഡലം പ്രസിഡന്റ് പി എം മാത്യു ഉഴവൂർ അധ്യക്ഷത വഹിച്ചു.    വികസന പദ്ധതികൾക് വേണ്ടി മന്ത്രിമാർക്ക്‌ നിവേദനം സമർപ്പിച്ചു, തുടർ പ്രവർത്തനങ്ങൾ നടത്താതെ  മാറിനിന്നു ഗവൺമെന്റ്നെ കു റ്റപ്പെടുത്തുന്ന  സമീപനമാണ് എംഎൽഎ നടത്തുന്നത്. സമീപ മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ ഫണ്ടിനു ഭരണാനുമതി തേടി പോകുമ്പോൾ കടുത്തുരുത്തികാർക് ഫണ്ട്‌ ലഭ്യമാകാത്ത അവസ്ഥയിലേക്ക് ഇവിടുത്തെ വികസന പ്രവർത്തങ്ങൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നുവെന്നു യോഗം അഭിപ്രായപ്പെട്ടു. നാടിന്റെ വികസനപ്രവർത്തങ്ങളിൽ ജനപ്രതിനിധി എന്ന നിലയിൽ ശ്രമങ്ങൾ  നടത്താത്തതിന്റെ പരാജയമാണ് നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തങ്ങൾക് ഫണ്ട്‌ ലഭ്യമാകാത്തതെന്നും, ഇതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രസ്താവനയുമായി ഇറങ്ങി തിരിക്കുന്നത് തികച്ചും അപഹാസ്യമാണെന്നും കേരള കോൺഗ്രസ്‌ (എം ) വ്യക്തമാക്കി.

20 വർഷം എം എൽ എ യും 2 വർഷം മന്ത്രിയുമായ ജനപ്രതിനിധി മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ കാണിക്കുന്ന അലംഭാവം തികച്ചും പ്രതിഷേധാർഹമാണ്. കെ. എം മാണിസാറിന്റെ സ്വപ്ന പദ്ധതിയായ കെ. ആർ നാരായണൻ സ്മാരക റോഡിന്റെ വികസനം വികലമാക്കിയതും എംപി യും ത്രിതല പഞ്ചായത്ത്‌ സമിതികളും മുൻകൈ എടുത്തു നടപ്പിലാക്കുന്ന വികസനപ്രവർത്തങ്ങളുടെമേൽ അവകാശപ്രസ്താവനകളുമായി എത്തുന്നത് തികച്ചും വില കുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്കാണെന്നും യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. നിയോജക മണ്ഡലത്തിലെ സമഗ്രവികസന പദ്ധതികളുടെ രൂപരേഖ ത്രിതല പഞ്ചായത്ത്‌ സമിതികളുമായി ചർച്ച ചെയ്തു തയ്യാറാക്കി എൽ ഡി എഫ് നേതൃത്വത്തിൽ സർക്കാരിന് സമർപ്പിക്കാൻ യോഗം തീരുമാനമെടുത്തു

Facebook Comments Box

By admin

Related Post