വണ്ണപ്പുറത്ത് ഫയർ സ്റ്റേഷന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം;യൂത്ത്ഫ്രണ്ട് (എം)

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വണ്ണപ്പുറം : അപകടങ്ങൾ തുടർക്കഥ ആകുമ്പോഴും വണ്ണപ്പുറത്ത് ഫയർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാത്തത് വണ്ണപ്പുറം പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണെന്ന് യൂത്ത്ഫ്രണ്ട് എം മണ്ഡലം കമ്മിറ്റി ആരോപിച്ചു. യൂത്ത് ഫ്രണ്ട് എം ജില്ലാ സെക്രട്ടറി ഡെൻസിൽ വെട്ടിക്കുഴിച്ചാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് ജോജോ അറയ്ക്കൽകണ്ടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് റോയിസൺ കുഴിഞ്ഞാലിൽ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പർ സുരേന്ദ്രൻ പുല്ലുകുന്നുപാറയിൽ , തോമസ് തെങ്ങുംതോട്ടം, തങ്കച്ചൻ മേട്ടുംപുറം, വിജയ് ചേലകണ്ടം തുടങ്ങിയവർ പ്രസംഗിച്ചു യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് ആയി അമൽ തെങ്ങുംപിള്ളിലി നെയും ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ആൽബിൻ കാവുംവാതുക്കൽ മാത്യൂസ് വട്ടക്കുന്നേൽ(ട്രഷറർ) ലിയോ തോമസ്(വൈസ് പ്രസിഡന്റ്) അച്ചു റോയി (സെക്രട്ടറി)നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായി അലൻ പടിഞ്ഞാറെക്കര, റോയി ഇടയോടിയിൽ, എബിൻ മാന്തളിരുംപാറയിൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •