Kerala News

സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ച് ചില രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പിന് ശ്രമിക്കുന്നു; ജോസ്.കെ.മാണി

Keralanewz.com

പാലാ ; സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് ചില രാഷ്ടീയകക്ഷികൾ നടത്തുന്നതെന്നും അതിനെ പരാജയപ്പെടുത്തുവാൻ അണിനിരക്കണമെന്നും കേരള കോൺഗ്രസ്- (എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു.പാലാ മുനിസിപ്പൽ മണ്ഡലം കേരള കോൺഗ്രസ്(എം) പോഷക സംഘടനകളുടെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി ജന്മദിനമായ ഒക്ടോബർ.9 മുതൽ വിപുലമായ മെമ്പർഷിപ്പ് കാമ്പ്യയ്ൻ സംസ്ഥാനത്ത് ഉടനീളം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ജനാധിപത്യചേരിയിൽ നിന്നും നിരവധി പേർ കേരള കോൺഗ്രസ്: (എം)ൽ എത്തിക്കൊണ്ടിരിക്കുന്നതായി ജോസ്.കെ.മാണി പറഞ്ഞു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ബിജു പാലുപടവൻ അദ്ധ്യക്ഷത വഹിച്ചു .സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര ,തോമസ് ആൻ്റണി, ഷാജു തുരുത്തൻ, സുനിൽ പയ്യപ്പിളളി, ലീന സണ്ണി, ബിജി ജോ ജോ ,ബെറ്റി ഷാജു, ബൈജു കൊല്ലം പറമ്പിൽ, തോമസ് പീറ്റർ, നീനാ ചെറുവള്ളിൽ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി ,മായാപ്രദീപ്, ജോസ് കുട്ടി പൂവേലി, സാജു എടേട്ട്, സനൽ ചേക്കാട്ടു പറമ്പിൽ, ദേവൻകുളത്തിനാൽ ,ബോബി കുറിച്ചിയിൽ, തോമസ് കുട്ടി ആനിതോട്ടം, ജോ ജോ കുടക്കച്ചിറ ,ജോർജ്കുട്ടി ചെറുവള്ളി എന്നിവർ പ്രസംഗിച്ചു

Facebook Comments Box