ഇന്ന് നിയമസഭയിൽ നിന്ന് കാപ്പൻ മുങ്ങിയത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സൈബർ കേസ് പ്രതിയെ ബലപ്രയോഗത്തിലൂടെ ഇറക്കാനോ ! ബൈപാസ് ഉദ്ഘാടനം എന്ന് പറഞ്ഞ് യു.ഡി.എഫ് പ്രവർത്തകരെ കൂട്ടിയത് കബളിപ്പിക്കലോ ?

Spread the love
       
 
  
    

പാലാ ; ഒരു ജനപ്രതിനിധിയെ നാട് തിരഞ്ഞെടുക്കുന്നത് നിയമസഭയിലോ ലോക്സഭയിലോ ആ നാടിന്റെ ശബ്ദമാവാണ് . ഭാഗ്യവശാൽ നമ്മുടെ കേരളത്തിലെ മിക്ക ജനപ്രതിനിധികളും ആ കാര്യം രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭംഗിയായി ചെയ്യുന്നുണ്ട് . അസാധാരണ സാഹചര്യത്തിലൊഴികെ  ആരും നിയമസഭയിൽ നിന്ന് അവധി എടുക്കാറില്ല . എന്നാൽ അതിന് അപവാദമാവുകയാണ് പാലാ എം എൽഎ മാണി സി കാപ്പൻ

ഇന്ന് നിയമസഭ സമ്മേളനം ഉണ്ടായിരിക്കേ അദ്ദേഹം അതിൽ നിന്ന് മുങ്ങി ഒരു സൈബർ കേസ് പ്രതിക്ക് വേണ്ടി പാലാ പോലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുകയാണ് . പാലാക്കാരൻ ചേട്ടൻ എന്ന ഫേക് ഐഡിയിലൂടെ ഇടതുപക്ഷ ജനപ്രതിനിധികളേയും കത്തോലിക്കാ സഭയേയും പാലാ ബിഷപിനെയും വ്യക്തിഹത്യ നടത്തിയ  പാലാ കിഴക്കയിൽ സഞ്ചയ് സഖറിയാസിനെതിരെ സൈബർ കേസുണ്ട് . ജില്ലാ കോടതി ജാമ്യം നിഷേധിച്ചപ്പോൾ ഒളിവിൽ പോയ പ്രതി ഇന്ന് പാലാ സ്റ്റേഷനിൽ കീഴടങ്ങി

അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ ഇറക്കുന്നതിനാണ് ഗുണ്ടകളേയും കൂട്ടി പാലാ MLA നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ  മുങ്ങിയത് . ബൈപാസ് ഉദ്ഘാടനം എന്ന് പറഞ്ഞ് യുഡിഎഫ് പ്രവർത്തകരെ ടൗണിൽ വിളിച്ചു വരുത്തി ,  സ്വകാര്യ വ്യക്തി മണ്ണ് വാരാൻ കൊണ്ട് വന്ന ജെസിബിയിൽ കയറി ഉദ്ഘാടനമെന്ന് പറഞ്ഞ്  കോൺഗ്രസ് , ജോസഫ് ഗ്രൂപ്പ് നേതാക്കളെ കബളിപ്പിക്കുകയായിരുന്നു കാപ്പനും കൂട്ടരും ചെയ്തത്  . ഉദ്ഘാടനം നടത്തിയ ശേഷം യുഡിഎഫ് നേതാക്കളെയും പ്രവർത്തകരേയും കൊണ്ട് പോലീസ് സ്റ്റേഷൻ ഉപരോധിക്കാനായിരുന്നു പ്ലാൻ

അതിനായി ഇന്നലെ മുതൽ കാപ്പന്റെ അണികൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ എല്ലാ യുഡിഎഫ് പ്രവർത്തകരെയും കാപ്പന്റെ  ബൈപാസ് ഉദ്ഘാടനത്തിന്  ടൗണിലേക്ക് ക്ഷണിച്ചിരുന്നു . എന്നാൽ ഇന്ന് കാപ്പന്റെ ഉദ്ഘാടന നാടകത്തിന് ശേഷം , സ്റ്റേഷൻ ഉപരോധം ഉണ്ട് എന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് , ജോസഫ് ഗ്രൂപ്പ് പ്രവർത്തകരും നേതാക്കളും വലിഞ്ഞു . അതേത്തുടർന്ന് കുറച്ച് ഗുണ്ടകളെ കൂട്ടി പോലീസ് സ്റ്റേഷനിലിൽ ഇരിക്കുകയാണ് കാപ്പൻ


ഒരു ജനപ്രതിനിധിയുടെ തന്തോന്നിത്തരത്തിന് പാലാ  വില കൊടുക്കുകയാണ് .പാലായുടെ ആവശ്യങ്ങൾ നിയമസഭയിൽ പറയേണ്ട സമയത്ത് ഒരു ക്രിമിനൽ പ്രതിക്ക് വേണ്ടി നടക്കുന്ന എംഎൽഎക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ് . പൊതുമരാമത്ത് വകുപ്പ് പോലും അറിയാതെ ഉദ്ഘാടന നാടകങ്ങൾ നടത്തി ജനത്തിന്റെ കണ്ണിൽപൊടിയിടുന്ന കാപ്പന്റെ പ്രവർത്തി അപഹാസ്യമാണ് എന്ന് പാലാക്കാർ ചൂണ്ടിക്കാട്ടുന്നു


ഒരു സൈബർ ക്രിമിനലിന്  വേണ്ടി നിയമസഭ സമ്മേളനം ഉപേക്ഷിക്കണമെങ്കിൽ അയാളും കാപ്പനും തമ്മിൽ എന്ത് ബന്ധമാണ് ഉളളതെന്ന് വ്യക്തമാക്കണം ഒരു ഫേക് പ്രൊഫൈല് വഴി സമൂഹത്തിൽ അന്തസായി ജീവിക്കുന്നവരെ  അപകീർത്തിപ്പെടുത്തുന്നവനെ രക്ഷിക്കാൻ കാപ്പൻ ശ്രമിക്കുന്നത് പൊതു സമൂഹത്തോട് തന്നെയുളള വെല്ലുവിളിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

Facebook Comments Box

Spread the love