Sat. Apr 20th, 2024

രാത്രിയില്‍ പ്രധാന ജംഗ്ഷനുകളിലും ഇട റോഡുകളിലും പൊലീസുകാര്‍; പട്രോളിംഗ് ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

By admin Sep 22, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായാണ് നടപടികള്‍ കടുപ്പിക്കുന്നത്.

രാത്രി പത്തു മണിമുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എടിഎം  കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. 

ഒന്നിടവിട്ട ദിവസങ്ങളില്‍ സബ് ഇന്‍സ്പെക്ടര്‍മാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാന്‍ ഇന്‍സ്പെക്റ്റര്‍മാരെയും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്

Facebook Comments Box

By admin

Related Post