Fri. Apr 26th, 2024

മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷയും പിഴയും

By admin Feb 23, 2022 #news
Keralanewz.com

മലപ്പുറം : സ്വാശ്രയ കോളേജ് ഫീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ച്‌ വാഹനം തടഞ്ഞ കേസില് യൂത്ത് കോണ്ഗ്രസ് നേതാക്കൾക്ക് തടവുശിക്ഷയും പിഴയും. യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്ക് ഒരുമാസം തടവും 44,600 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി നിധീഷ്, സംസ്ഥാന നിര്വ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺ​ഗ്രസ് പ്രസിഡന്റ് ജൈസല് എളമരം, അലിമോൻ തടത്തിൽ, ജലീൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, പി.പി റഹ്മത്തുള്ള എന്നിവരെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് ശിക്ഷിച്ചത്

റിയാസ് മക്കോളി 8200 രൂപയും കൂട്ടുപ്രതികള് 5200 രൂപ വീതവും പിഴയടക്കണം. 2016-ലാണ് കേസിന് ആസ്പദമായ സംഭവം. കേസില് റിയാസ് മുക്കോളിയും, നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലില് റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്

Facebook Comments Box

By admin

Related Post