വി.ടി ബൽറാം അടക്കം ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലക്കാട് : രമ്യ ഹരിദാസും സംഘവും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിൽ വി.ടി ബൽറാം അടക്കം ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ യുവാവും യുവമോർച്ച ജില്ലാ പ്രസിഡന്‍റുമാണ് പരാതി നൽകിയത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കേസെടുത്തത്. അതേസമയം യുവാവിന്‍റെ കൈ തട്ടിയെന്ന രമ്യ ഹരിദാസിന്‍റെ ആരോപണത്തിൽ പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗൺ ദിവസമായ ഞായറാഴ്ചയാണ് രമ്യ ഹരിദാസ് എംപിയും മുൻ എംഎൽഎ വി.ടി ബൽറാം ഉൾപ്പെടെയുള്ള നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഇവരുടെ സമീപത്തുള്ള മേശയിൽ മറ്റുള്ളവർ ആഹാരം കഴിക്കുന്നതും കാണാം. 


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •