Thu. May 16th, 2024

താന്‍ പര്‍ദ്ദ ഇട്ടാലും നെഗറ്റീവ് കമന്റ്സ് വരുമെന്ന് ഹണി റോസ്. 

By admin Jan 1, 2023 #Honey Rose
Honey Rose
Keralanewz.com

തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഹണി റോസ്.

താന്‍ പര്‍ദ്ദ ഇട്ടാലും നെഗറ്റീവ് കമന്റ്സ് വരുമെന്ന് താരം പറയുന്നു. എനിക്ക് കംഫര്‍ട്ടബിള്‍ എന്ന് തോന്നുന്ന വേഷമാണ് താന്‍ ധരിക്കുന്നതെന്നും തന്റെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട് അത് മാറ്റേണ്ട കാര്യമില്ലെന്നും ഹണി റോസ് പറഞ്ഞു. വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാന്‍. വീണ്ടും അത് തുടര്‍ന്നു കൊണ്ടിരിക്കുമ്ബോള്‍ ഇംപാക്ടും കുറയുമല്ലോ. ഓരോ പരിപാടി നോക്കിയാണ് ഡ്രസുകള്‍ തിരഞ്ഞെടുക്കുക. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവര്‍ക്ക് അതൊരു പ്രശ്നമായി തോന്നില്ല. പിന്നെ ആര്‍ക്കാണ് പ്രശ്നം എന്ന് ചോദിച്ചാല്‍, ഈ ഫോണിനകത്തുള്ള ചെറിയൊരു ശതമാനം ആള്‍ക്കാര്‍ക്ക് ആണ്. ഇത് വരെയും എന്റെ മുന്നില്‍ വന്ന് ഇതേപറ്രി ആരും സംസാരിച്ചിട്ടില്ല. ഈ വസ്ത്രം ഇടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ കുറച്ചുപേര്‍ പറയുന്നു അങ്ങനെ ചെയ്യരുതെന്ന്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട് അവരെ പേടിച്ച്‌ അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്.-ഹണി റോസ്

Facebook Comments Box

By admin

Related Post