Thu. May 2nd, 2024

ഏഴിമലൈ പൂഞ്ചോല വീണ്ടും ആലപിച്ച്‌ മോഹന്‍ലാല്‍

By admin Jan 1, 2023 #Mohanlal #Spadikam
Keralanewz.com

മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ളാസ് സമ്മാനിക്കുന്ന ഭദ്രന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

വെള്ള ഷര്‍ട്ടില്‍ റെയ്ബാന്‍ ധരിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. സ്ഫടികം സിനിമയുടെ ദി റിലീസിംഗുമായി ബന്ധപ്പെട്ടാണ് ഭദ്രനും മോഹന്‍ലാലും ഒത്തുചേര്‍ന്നത്. സിനിമയില്‍ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് മോഹന്‍ലാല്‍ വീണ്ടും ആലപിക്കുകയും ചെയ്തു. പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി മോഹന്‍ലാല്‍ എത്തിയപ്പോഴാണ് ആടുതോമയ്ക്ക് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ളാസ് സമ്മാനിച്ചത്.സ്ഫടികത്തിന്റെ റീ മാസ്റ്റര്‍ ചെയ്ത പതിപ്പ് ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും. ഒരുകോടി രൂപ ചെലവഴിച്ചാണ് 4 കെ പതിപ്പ് ഒരുങ്ങുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് റീമാസ്റ്ററിംഗ് പൂര്‍ത്തിയായത്.

Facebook Comments Box

By admin

Related Post