Mon. Apr 29th, 2024

മരിക്കുന്നെങ്കില്‍ മരിക്കട്ടെ, എനിക്ക് ചികിത്സ വേണ്ട’; കാന്‍സര്‍ ബാധിതനാണെന്ന് സഞ്ജയ് ദത്ത്

By admin Jan 14, 2023 #Sanjay Dutt
Keralanewz.com

കെജിഎഫ് 2ന്റെ ഷൂട്ടിങ്ങിനിടെയാണ് താരം കാന്‍സര്‍ ബാധിതനാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ശ്വാസകോശത്തെ ബാധിച്ച കാന്‍സറിനെ താരം ചികിത്സയിലൂടെ മറികടക്കുകയായിരുന്നു. എന്നാല്‍ ചികിത്സ നടത്താന്‍ തനിക്ക് ആദ്യം താല്‍പ്പര്യമില്ലായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സഞ്ജയ് ദത്തിന്റെ വാക്കുകള്‍

എനിക്ക് പുറം വേദനയുണ്ടായിരുന്നു. ആ സമയത്ത് ചൂട് വെച്ചും വേദന സംഹാരിയും കഴിച്ചാണ് മുന്നോട്ടുപോയത്. ഒരു ദിവസം എനിക്ക് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എനിക്ക് കാന്‍സര്‍ ആണെന്ന വിവരം എന്നെ കൃത്യമായി അറിയിച്ചിരുന്നില്ല. എന്റെ ഭാര്യയോ കുടുംബമോ സഹാദരിയോ എനിക്കൊപ്പം ആ സമയമുണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. പെട്ടെന്ന് ഒരാള്‍ വന്നു എനിക്ക് കാന്‍സര്‍ ആണെന്നു പറഞ്ഞു.

എന്റെ ഭാര്യ ദുബായിലായിരുന്നു. സഹോദരി പ്രിയ എന്റെ അടുക്കലേക്ക് വന്നു. എന്റെ കുടുംബത്തിന് കാന്‍സര്‍ ഹിസ്റ്ററി ഉള്ളതാണ്. എന്റെ അമ്മ പാന്‍ക്രിയാസ് കാന്‍സര്‍ വന്നാണ് മരിച്ചത്. എന്റെ ഭാര്യ റിച്ച ശര്‍മ ബ്രെയിന്‍ കാന്‍സര്‍ വന്നു മരിച്ചു. അതിനാല്‍ ഞാന്‍ ആദ്യം പറഞ്ഞത് കീമോതെറാപ്പി എടുക്കില്ല എന്നാണ്. മരിക്കാനാണ് വിധിയെങ്കില്‍ ഞാന്‍ മരിക്കും, ഒരു ചികിത്സയും എനിക്കു വേണ്ട. – സഞ്ജയ് ദത്ത് പറഞ്ഞു. 

Facebook Comments Box

By admin

Related Post