Kerala News

ആരാധനാലയത്തിന്റെ ശൗചാലയത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാര്‍ പിടികൂടി, അറസ്റ്റ്.ലവ് ജിഹാദ് എന്നും ആരോപണം

Keralanewz.com

കോട്ടയം: ആരാധനാലയത്തിന്റെ ശൗചാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.ലവ് ജിഹാദ് എന്നും ആരോപണം

വെള്ളൂര്‍ സ്വദേശി അന്‍സിലിനെയാണ്(18) നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചത്. ബലാത്സംഗം ചെയ്തെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്താല്‍ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

സാമൂഹികമാധ്യമം വഴി പെണ്‍കുട്ടിയുമായി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി പല പ്രാവശ്യം പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Facebook Comments Box