Mon. Apr 29th, 2024

കോൺഗ്രസിലെ അസംതൃപ്തരെ കൂടെ കൂട്ടാൻ കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പച്ചക്കൊടി . എൽദോസ് കുന്നപ്പള്ളി അടക്കമുള്ള ആളുകളുമായി ചർച്ച നടത്തും . കൂടാതെ ജോസഫ് വിഭാഗം വിമതരെയും കൂടെ കൂട്ടിയേക്കും . രണ്ടു എക്സ് എം പി മാർ ബിജെപി മുന്നണിയിൽ ചേരും .

By admin Oct 24, 2022 #bjp #Eldhose Kunnappalli #kerala
Keralanewz.com

എറണാകുളം : ബിജെപി മുന്നണി വികസിപ്പിക്കാൻ കെ സുരേന്ദ്രന് അനുമതി ലഭിച്ചു . ക്രിസ്ത്യാനികളായ നേതാക്കളെ ബിജെപി കക്ഷിയിൽ കൊണ്ട് വരുക എന്നതാണ് പ്രാഥമിക അജണ്ട . ഇതിനായി വിവിധ ബിഷപ്പ് മാരുടെ പിന്തുണ നേടിയേക്കും . അർഹമായ പ്രാധിനിത്യം കേന്ദ്രത്തിൽ നൽകാം എന്നാണ് ബിജെപി യുടെ ഓഫർ .

കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുമായി ആദ്യ വട്ട ചർച്ച നടത്തിയേക്കും . സ്ത്രീ പീഡന കേസിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ എൽദോസ് കുന്നപ്പളളി അടക്കമുള്ള നേതാക്കളുമായി ബിജെപി ചർച്ച നടത്തിയേക്കും . കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് ബിജെപി യുമായി സഹകരിക്കാതെ പിടിച്ചു നിൽക്കുക അസാധ്യം ആണെന്ന് ആണ് ബിജെപി വിലയിരുത്തൽ . മാത്രമല്ല തൻ്റെ എക്കാലത്തെയും നേതാവായിരുന്ന കെ മുരളിധരൻ , വ്യക്തിപരമായ ആക്ഷേപം നടത്തിയിയത് തന്നെ വേദനിപ്പിച്ചു എന്ന് എൽദോസ് വ്യക്തമാക്കിയിരുന്നു . എൽദോസ് കുന്നപ്പള്ളിക്കെതിരെ ബിജെപി നിലപാട് എടുത്തിരുന്നില്ല എന്നതും ശ്രദ്ധേയം . തിങ്കഞ്ഞ ഐ ഗ്രൂപ്പ് കാരൻ ആയിരുന്നു എം എൽ എ . എന്നിട്ടും വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ കൈ വിട്ടിരുന്നു . ഒരു അവസരം കിട്ടിയപ്പോൾ അടിയെ വെട്ടുന്ന കൊണ്ഗ്രെസ്സ് നിലപാടിൽ കടുത്ത നിരാശയിൽ ആണ് എൽദോസ് . ഈ ആരോപണത്തിന് പിന്നിൽ സീറ്റ് മോഹിയായ മറ്റൊരു കൊണ്ഗ്രെസ്സ് നേതാവ് ഉണ്ടെന്നും കുന്നപ്പള്ളി കരുതുന്നു .

എന്തായാലും ബിജെപി യുമായി ചർച്ച നടത്തുവാൻ അദ്ദേഹം തയ്യാർ ആവും എന്നാണ് ഒരു ബിജെപി പ്രധിനിധി ഞങ്ങളോട് വ്യക്തമാക്കിയത് .

അദ്ദേഹത്തെ കൂടാതെ ജോസഫ് വിഭാഗം കേരളാ കോൺഗ്രസിൽ നിരവധി വിമത നേതാക്കന്മാർ ആണ് ബിജെപി മുന്നണിയിലേക്ക് ചേരുവാൻ തയ്യാർ ആയിരിക്കുന്നത് . രണ്ടു മുൻ യു ഡീ എഫ്എംപി മാരടക്കം പല നേതാക്കളും പല വട്ടം ചർച്ച നടത്തി കഴിഞ്ഞു .

എന്നാൽ കുറച്ചു കൂടി വിശാലമായ ഒരു രാഷ്ട്രീയ സഖ്യം , ബിഷപ്പ്മാരുടെ നേതൃത്വത്തിൽ നടത്തുവാൻ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത് . യു ഡീ എഫ് ഇൽ അതൃപ്തനായ സമീപ കാലത്തു യു ഡീ എഫിൽ ചേക്കേറിയ മറ്റൊരു എം എൽ എ യും ഒരു പക്ഷെ ബിജെപി യിൽ ചേർന്നേക്കും എന്നാണ് അവർ കരുതുന്നത് .

പിജെ ജോസഫ് അടക്കമുള്ള നേതാക്കളെ മുന്നണിയിൽ കൊണ്ട് വന്നാൽ നേട്ടമാകുമെന്ന് ബിജെപി കരുതുന്നുണ്ട് . അതിനായി ഒരു പ്രമുഖ മെത്രാനെ അവർ സമീപിക്കും . ഈ നീക്കം വിജയിച്ചാൽ 4 എം എൽ എ മാർ കേരള നിയമസഭയിൽ ബിജെപി മുന്നണിക്ക് ഉണ്ടാവും .

Facebook Comments Box

By admin

Related Post