CRIMEKerala NewsPolitics

വനിതാ നേതാവിന്റെ വ്യാജ നഗ്ന ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് ‘കോട്ടയം കുഞ്ഞച്ചൻ’വീണ്ടും അറസ്റ്റിൽ .

Keralanewz.com

പാലക്കാട്: കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പൊതുപ്രവര്‍ത്തകരായ വനിതകളെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് അബിന്‍ അറസ്റ്റില്‍. പാറശാല കോടങ്കര സ്വദേശി അബിന്‍ കോടങ്കരയെ പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പാലക്കാടുള്ള വനിതാ നേതാവിന്റെ വ്യാജനഗ്‌ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.

ഒരു മാസം മുമ്പാണ് ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന പേജ് അബിന്‍ തുടങ്ങിയത്. സ്ത്രീവിരുദ്ധതയും ലൈംഗീകാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകള്‍. അബിന്റെ ഫേസ്ബുക്ക് പേജിലും സമാന പോസ്റ്റുകളുണ്ട്. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് അബിന്‍ സമ്മതിച്ചു.

തിരുവനന്തപുരം ഡിസിപി നിതിന്‍രാജിന്റെ നേതൃത്വത്തലുള്ള പ്രത്യേകാന്വേഷണ സംഘം സമാന കേസില്‍ അബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള , കോണ്‍ഗ്രസിന്റെ സൈബര്‍ മുഖം കൂടിയായ അബിന്‍ കോടങ്കര വാര്‍ഡ് പ്രസിഡന്റും കെഎസ്യു മണ്ഡലം വൈസ് പ്രസിഡന്റുമാണ്.

Facebook Comments Box