കെ എം മാണി തണൽ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവ്വഹിച്ചു. തോമസ് ചാഴികാടൻ എം പി അധ്യക്ഷത വഹിച്ചു.
കുറവിലങ്ങാട് :കോട്ടയം ജില്ലാ പഞ്ചായത്തും, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 2022 – 23 വാർഷിക പദ്ധതിയിൽപ്പെടുത്തി മുൻ മന്ത്രി കെ എം മാണിയുടെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മിക്കുന്ന കെ.എം മാണി തണൽ വിശ്രമ വിനോദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവ്വഹിച്ചു. തോമസ് ചാഴികാടൻ എം പി അധ്യക്ഷത വഹിച്ചു. മോൻ സ് ജോസഫ് എം എൽ എ മുഖ്യാഥിതി ആയിരുന്നു..
“ടേക് – എ – ബ്രേക്ക്” പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ജില്ലാപഞ്ചായത്ത് വകയിരുത്തിയ 1.7 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 30 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ആധുനിക നിലവാരത്തിലുള്ള ശുചിത്വസമുച്ചയം, കഫെറ്റീരിയ, ഹോട്ടൽ സമുച്ചയം, കോൺഫറൻസ് ഹാൾ, വിശ്രമമുറി എന്നിവയാണ് പുതിയ കെട്ടിടസമുച്ചയത്തിലുണ്ടാകുക.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 36 ലക്ഷം രൂപ ചെലവഴിച്ച് വനിതകൾക്കായി പ്രത്യേക വിശ്രമമുറിയും നിർമിക്കുന്നുണ്ട്. എംസി റോഡിനരുകിലായി സയൻസ് സിറ്റിയുടെ എതിർവശത്തായാണ് തണൽ വിശ്രമകേന്ദ്രമെത്തുന്നത്.
സയൻസ് സിറ്റിയിൽനിന്ന് മീറ്ററുകൾ മാത്രം അകലത്തിൽ നിർമ്മിക്കുന്ന വിശ്രമകേന്ദ്രം, സയൻസ് സിറ്റി യാഥാർഥ്യമാകുന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഗവേഷകരടക്കമുള്ളവർക്ക് താമസത്തിനും വിശ്രമത്തിനും അവസരം ലഭ്യമാകും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സി. കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.