Kerala News

മട്ടാഞ്ചേരിയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

Keralanewz.com

എറണാകുളം മട്ടാഞ്ചേരിയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത് പൊലീസ് കണ്ടെത്തി. ബാങ്ക് ജംഗ്ഷനിലെ ബഹുനില മന്ദിരത്തിന്റെ ടെറസ്സിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്
കഞ്ചാവ് ചെടിയ്ക്കായി പ്രത്യേകം തറ നിര്‍മ്മിച്ച്‌ മണ്ണ് നിറച്ചിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ പരിശോധന നടത്തിയത്. 3 നില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ 3 കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് കണ്ടെത്തുകയായിരുന്നു. പ്രത്യേകം കെട്ടിയുണ്ടാക്കിയ തറയില്‍ മണ്ണ് നിറച്ചാണ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്.
ഒരു ചെടിക്ക് 1.24 മീറ്റര്‍ ഉയരം വരും. മറ്റ് 2 ചെടികള്‍ 70 സെന്റീമീറ്റര്‍ വീതവുമാണ് വളര്‍ന്നിരുന്നത്. നട്ട് നനച്ച്‌ പരിപാലിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി. മട്ടാഞ്ചേരി ബാങ്ക് ജംഗ്ഷനില്‍ മുന്‍പ് ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമായിരുന്നു അത്. പിന്നീട് ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പായി. കുറേ നാളുകളായി ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു താമസിച്ചിരുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Facebook Comments Box