Fri. May 3rd, 2024

മധ്യപ്രദേശിൽ ഇൻഡ്യ സഖ്യംതകർന്നു . കോൺഗ്രസും എസ് പി യും പരസ്പരം മത്സരിക്കും.

By admin Oct 21, 2023 #congress #SP
Keralanewz.com

ന്യൂഡൽഹി • സഖ്യം വേണ്ടെന്നു തീരുമാനിച്ചതോടെ മധ്യപ്രദേശിൽ കോൺഗ്രസും സമാ ജ് വാദി പാർട്ടിയും (എസ്പി) ഏറ്റുമുട്ടാൻ കച്ച മുറുക്കുന്നു. 33 സീറ്റിൽ ഇരുകക്ഷികളും പരസ്പരം ഏറ്റു മുട്ടും. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും (230) കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എസ്പി 33 സീറ്റിൽ സ്ഥാനാർഥികളെ രംഗത്തിറക്കി.

കോൺഗ്രസ് വഞ്ചിച്ചുവെന്നും സംസ്ഥാന തലത്തിൽ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി സഖ്യ മില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ചർച്ചയ്ക്കുപോലും ആളെ നിയോഗിക്കില്ലായിരുന്നെന്നും എസ്പി നേതാവ് അഖിലേഷ്
യാദവ് പറഞ്ഞു. അഖിലേഷിന്റെ രൂക്ഷ വിമർശനത്തിന് സംസ്ഥാന നേതാക്കളെ രംഗത്തിറക്കിയാണു കോൺഗ്രസിന്റെ മറുപടി. മധ്യപ്രദേശിൽ പോ രാട്ടം ബിജെപിയും കോൺഗ്രസും തമ്മിലാണെന്നും കോൺഗ്രസിനെ എസ്പി പിന്തുണ യ്ക്കണമെന്നും യുപി പിസിസി പ്രസിഡന്റ് അജയ് റായ് പ്രതികരിച്ചു. ‘ഛോട്ടാ നേതാ ക്കൾ വഴി കോൺഗ്രസ് ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് സംസാരിക്കരുത്’ എന്നായിരുന്നു അഖിലേഷിന്റെ മറുപടി.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെപിയെ തോൽപിക്കാൻ യുപിയിൽ സഖ്യം അനിവാര്യമാണെന്നിരിക്കെ, നിലവിലെ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷമുന്നണിക്ക് ആശങ്കയുളവാക്കും.മധ്യപ്രദേശിലെ വിഷയം ഉത്തർപ്രദേശിലും ഇരു കക്ഷികൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കുമെന്ന സൂചനയാണിത്.

മധ്യപ്രദേശിൽ തങ്ങളെ തഴഞ്ഞ കോൺഗ്ര സിനെ യുപിയിൽ ഒതുക്കണമെന്ന ചിന്ത എസ്പി നേതാക്കൾക്കിടയിലുണ്ട്. നിയമസഭ യിലെ തർക്കം ലോക്സഭാ പോരിലേക്കു നീ ളാതിരിക്കാനുള്ള മുൻകരുതൽ വേണമെന്നാണ് കോൺഗ്രസിനുള്ളിലെ അഭിപ്രായം.

Facebook Comments Box

By admin

Related Post