National NewsPolitics

രാജസ്ഥാൻ മുഖ്യമന്ത്രിപദം, ഗെഹ്ലോട്ടിനെ തള്ളാതെ, സച്ചിൻ പൈലറ്റിനെ പുകഴ്ത്തി പ്രിയങ്ക .

Keralanewz.com

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് മൂർഛിക്കവേ, ഇരുവർക്കുമിടയിൽ അനുനയത്തിന്റെ വഴിയൊരുക്കാൻ പ്രിയങ്ക ഗാന്ധി രംഗത്ത്. ഇന്നലെ ദൗസയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഇരുവരും കോൺഗ്രസിന് ഒരുപോലെ പ്രധാ നപ്പെട്ടവരാണെന്നു പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധി കാരത്തിലെത്തിയാൽ താൻ തന്നെ മുഖ്യമ ന്ത്രിയെന്ന മട്ടിൽ കഴിഞ്ഞ ദിവസം ഗെലോട്ട് പരാമർശം നടത്തിയതിനു പിന്നാലെയാണു പ്രചാരണത്തിനായി പ്രിയങ്ക രാജസ്ഥാനിലെ ത്തിയത്.

“അനുഭവസമ്പത്തുള്ള നേതാവാണു ഗെലോട്ട്, രാജസ്ഥാനിലെ ജനങ്ങൾക്കുവേ ണ്ടി രാവും പകലും അദ്ദേഹം അധ്വാനിക്കുന്നു. യുവ നേതാവാണ് സച്ചിൻ. രാജസ്ഥാന്റെ ഭാവിക്കു വേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിക്കുന്നു’ മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തിൽ താൻ സച്ചിനു മുകളിലാണെന്ന് അവകാശപ്പെട്ടതു വഴി ഗെലോട്ട് ഉണ്ടാക്കിയ ആഘാതം സംസ്ഥാന കോൺഗ്രസിൽ ചേരിപ്പോരിനു വഴി വയ്ക്കുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. ഇരു നേതാക്കളുടെയും പ്രധാന്യം അടിവരയിട്ട് വ്യക്തമാക്കിയ പ്രിയങ്ക, പാർട്ടിക്കു മുന്നിൽ 2 പേരും തുല്യരാണെന്ന സന്ദേശം നൽകി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെലോട്ട് നട ത്തിയ അവകാശവാദം അതിരുകടന്നുവെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ അഭി പ്രായമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറയാൻ പാർട്ടി മുതിരില്ല. മറുവശത്ത്, സച്ചിനെ കൈവിടാനുമാകില്ല. ഇരുവരെയും ചേർത്തു നിർത്തുക എന്ന ഹൈക്കമാൻഡ് നയത്തിന് അനുസരിച്ചുള്ള പരാമർശമാണു പ്രിയങ്ക രാ ജസ്ഥാനിൽ നടത്തിയത്.

Facebook Comments Box