Kerala NewsReligion

കോണ്‍ഗ്രസിനും , സി പി എമ്മിനുമെതിരെ ആഞ്ഞടിച്ച്‌ കത്തോലിക്കാ സഭ

Keralanewz.com

കോട്ടയം: കോണ്‍ഗ്രസിനും , സി പി എമ്മിനുമെതിരെ ആഞ്ഞടിച്ച്‌ കത്തോലിക്കാ സഭ. കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത് പലസ്തീൻ സ്നേഹമല്ലെന്നും മറിച്ച് ഹമാസ് പ്രേമം നടിച്ച് മുസ്ലിം പ്രീണനത്തിലൂടെ അവരുടെ വോട്ടുകള്‍ നേടിയെടുക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും ഇതിന് പിന്നിലില്ലെന്നും ആണ് ദീപികയുടെ മുഖപ്രസംഗത്തിൽ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളത്തിലെ കത്തോലിക്കരുടെ പത്രമായ ദീപിക പുറത്തുവിടുന്ന എഡിറ്റോറിയലുകളിലാണ് ഹമാസ് പ്രേമികളായ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറ്റ് ഇടത് പാര്‍ട്ടികളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.

ഹമാസിനെ ഭീകരവാദികള്‍ എന്ന് വിളിച്ചപ്പോള്‍ പൊള്ളിയവര്‍ മനുഷ്യാവകാശത്തിനും മതേതരത്വത്തിനും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത് എന്നത് കഷ്ടമാണ്. ഇസ്താംബൂളിലെ ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയയെ നിര്‍ലജ്ജം മോസ്കാക്കി ഇസ്ലാമിക തീവ്രവാദികള്‍ മാറ്റിയപ്പോള്‍ അതിനെ ന്യായീകരിച്ചവരാണ് മുസ്ലിലീഗും സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികളും.കേരളത്തിലുള്ളവര്‍ ഹമാസിനെ സ്വാതന്ത്ര്യസമരസേനാനികള്‍ എന്ന് വിളിച്ചാലും ഇസ്രയേലിന്റെ പ്രതികരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ദീപിക ദിനപത്രം പറയുന്നു.

കേരളത്തിലെ സുരക്ഷിത താവളങ്ങളില്‍ കുത്തിയിരുന്ന് ഫോണില്‍ ഹമാസ് സ്നേഹം വിളമ്പുന്നവര്‍ തങ്ങളുടെ മക്കളെയോ സ്ത്രീകളെയോ മുസ്ലിം ബ്രദര്‍ഹുഡിന്റെയോ അവരുടെ ഗാസ പതിപ്പായ ഹമാസിന്റെയോ കേന്ദ്രങ്ങളില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ വിടുമോ എന്നും’ദീപിക ദിനപ്പത്രം ചോദിക്കുന്നു.

Facebook Comments Box