Sat. Apr 27th, 2024

കേരളത്തിന്റെ കാർഷിക മേഖലയെ തകിടം മറിക്കുന്ന സുപ്രീം കോടതി വിധി പുന പരിശോധിക്കണം; കേരള കോൺഗ്രസ് (എം)

By admin Jun 13, 2022 #news
Keralanewz.com

തിരുവനന്തപുരം ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജനവാസമേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനത്തെ കാർഷിക മേഖലകളെ തകർക്കുന്ന നടപകളിലേക്ക് പോകുമെന്ന് കേരള കോൺഗ്രസ്‌ (M) ജില്ലാ പ്രസിഡന്റ്‌ സഹായദാസ്.   സുപ്രീം കോടതി  വിധി പുനപരിശോധിക്കുന്നതിനു ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയ്യാറാകണം. മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം അല്ല കേരളത്തിൽ നിലനിക്കുന്നത് ഈ വിധി നടപ്പിലായാൽ കേരളത്തിലെ മിക്കവാറും ഉള്ള ജില്ലകളിലെ മലയോര കർഷകർ ദുരിതത്തിൽ ആവുകയും.സംസ്ഥാനത്തെ പല വികസന പദ്ധതികളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നും സഹായദാസ് പറഞ്ഞു

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കുക, സുപ്രീം കോടതി വിധി പുന പരിശോധിക്കുക, കേന്ദ്ര സർക്കാർ ഇടപെടുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കർഷക യൂണിയൻ (M) സംഘടിപ്പിച്ച GPO ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കർഷക യൂണിയൻ (M) ജില്ലാ പ്രസിഡന്റ്‌. സന്തോഷ്‌ യോഹന്നാൻ അധ്യക്ഷത വഹിച്ച ധർണ്ണയിൽ പാർട്ടി ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി. CR സുനു മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന.ജില്ലാ  നേതാക്കന്മാരായ. പീറ്റർ കുലാസ്, ,വിവിജയകുമാർ വട്ടിയൂർകാവ് അനിൽകുമാർ, AM സാലി, K പുഷ്കരൻ, ജെറി റിച്ചാർഡ്, ഷംനാദ്, അഖിൽ ബാബു, ഷോഫി,അഡ്വ :സതീഷ് വസന്ത് താന്നിവിള ശശിധരൻ, ജോസ്പ്രകാശ്, പാലിയോട് സദാനന്ദൻ, വർക്കല സജീവ്, പാപ്പനംകോട് ജയചന്ദ്രൻ, അമൃതകുമാർ, സുഭാഷ്, മണക്കാട് അനിൽ, ഭൂവനചന്ദ്രൻ, വട്ടിയൂർക്കാവ് മോഹനൻ നായർ, ഹരിദാസ്, ജസ്റ്റിൻ, തുടങ്ങിയവർ പ്രസംഗിച്ചു.കർഷക യൂണിയൻ (M) ജില്ലാ നേതാക്കളായ സജീവ് സ്വാഗതം പറയുകയും. സണ്ണി ജോസഫ് നന്ദി പറയുകയും ചെയ്തു

Facebook Comments Box

By admin

Related Post