Mon. Apr 29th, 2024

പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആറുമാസം മുന്‍പ് വിവാഹം; ഭര്‍തൃവീട്ടില്‍ 19കാരിയായ ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍

By admin Jul 30, 2022 #news
Keralanewz.com

കോഴിക്കോട്: ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഏലത്തൂര്‍ ചെട്ടികുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ഭാഗ്യ (19)യാണ് മരിച്ചത്.

ഭാഗ്യ ഗര്‍ഭിണിയായിരുന്നു.

ആറ് മാസം മുന്‍പായിരുന്നു അനന്തുവും ഭാഗ്യയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അനന്തു അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഭാഗ്യ പ്രായപൂര്‍ത്തിയായ ദിവസം ഇരുവരെയും വിവാഹം കഴിപ്പിച്ച്‌ കേസ് ഒത്തുതീര്‍പ്പിലാക്കുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ ഭാഗ്യയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. അനന്തുവിന്റെ അമ്മ ഭാഗ്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചു

Facebook Comments Box

By admin

Related Post