Kerala News

എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി ജി സുകുമാരന്‍ നായര്‍ അന്തരിച്ചു

Keralanewz.com

സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായ പി.ജി.സുകുമാരന്‍ നായര്‍ അന്തരിച്ചു. നെടുമങ്ങാട് താലൂക്കിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്നു.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

ദീര്‍ഘകാലം കര്‍ഷകസംഘം, കിസാന്‍സഭ എന്നിവയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേര കര്‍ഷക സംഘത്തിന്‍റെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരകര്‍ഷക മാസികയുടെ പത്രാധിപരായിരുന്നു

Facebook Comments Box