Mon. May 20th, 2024

കർഷകരുടെ ദുരിതത്തിനു പരിഹാരമുണ്ടാക്കണം ;കാഞ്ഞിരപ്പള്ളി ഫാർമേഴ്‌സ് ക്ലബ്ബ്

By admin Mar 30, 2022 #news
Keralanewz.com

കാഞ്ഞിരപ്പള്ളി : ഇന്ന് സമൂഹത്തിൽ ഏറെ കഷ്ടപ്പെടുന്ന അസംഘടിത ജനാവിഭാഗമാണ് കർഷകർ. വിളകളുടെ വിലതകർച്ചയും ഉത്പാദനചെലവ് വർദ്ധിച്ചതും, കാലാവസ്ഥ വ്യധിയാനവും ചെറുകിട, ഇടത്തരം കർഷകരെ വലിയ ദുരിതത്തിലാക്കിയിരിക്കുന്നു പ്രകൃതി ദുരന്തങ്ങളും, മഹാമാരിയും, കടബാധ്യതകളും മൂലം കർഷകർ വലിയ തകർച്ചയിലാണ്

കർഷകരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കുവാനുള്ള അടിയന്തിര നടപടികളെടുക്കണമെന്ന് കാഞ്ഞിരപ്പള്ളിയിൽ കൂടിയ കർഷക സമ്മേളനം കേന്ദ്ര, സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു

                കാഞ്ഞിരപ്പള്ളിയിലെ കർഷകർ സമ്മേളിച്ചു കാഞ്ഞിരപ്പള്ളി ഫാർമേഴ്‌സ് ക്ലബ്ബ് എന്ന പേരിൽ സംഘടന രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. ഭാരവാഹികളായി കെ ജോർജ് വര്ഗീസ് പൊട്ടoകുളം :രക്ഷധികാരി, ബിജു ചക്കാല -പ്രസിഡന്റ്‌, സെബാസ്റ്റ്യൻ ചെറുവള്ളി, സുബി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാർ, മനോജ്‌ സി ജോസഫ് ചീരാംകുഴി -ജനറൽ സെക്രട്ടറി, സോണി കോഴിമല :സെക്രട്ടറി, മൈക്കിൾ കിഴക്കയിൽ :ട്രഷറർ, ഭരണാസമിതി അംഗങ്ങളായി മനോജ്‌ മറ്റമുണ്ടയിൽ, എം ഡി ഡോമിനിക്, ജയകുമാർ വിഴിക്കത്തോട്, കെ ആർ മുരളീധരൻ, ബേബിച്ചൻ വെങ്ങാലൂർ, ബാബു സെബാസ്റ്റ്യൻ, റോഷൻ ജോസഫ്, ജോഷി അഞ്ചനാട്ട്, ബൈജു വല്യേടത്തു, എന്നിവരെയും തെരഞ്ഞെടുത്തു. സമ്മേളനത്തിൽ കെ ജോർജ് വര്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെസി ഷാജൻ അഡ്വ :ബിനോയ്‌ മങ്കതാനം, സെബാസ്റ്റ്യൻ ജോസഫ്,ഈ പി ചാക്കപ്പൻ, ജോസഫ് മുസ്സോളിനി, ഷാജൻ മണ്ണംപ്ലാക്കൽ, സ്റ്റാനിളാവോസ് വെട്ടിക്കാട്ടു, വി സി സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post