Kerala News

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും

Keralanewz.com

രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. കണ്ണൂരില്‍ ചേര്‍ന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ആദ്യമായി ചേരുന്ന ഫിസിക്കല്‍ യോഗമാണ് ഇന്ന് നടക്കുന്നത്.

വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും
പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ഇതിനെതിരെ സ്വീകരിക്കേണ്ട സമീപനവും യോഗം ചര്‍ച്ച ചെയ്യും. എ.എ റഹിം, വി. ശിവദാസന്‍ എന്നീ സിപിഐഎം എംപിമാരെ ഉള്‍പ്പെടെ സസ്‌പെന്റ് ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്ന് പിബി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്ക് പോളിറ്റ് ബ്യുറോ നേരത്തെ രൂപം നല്‍കിയിരുന്നു. ഇക്കാര്യത്തിലും യോഗം തീരുമാനമെടുക്കും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുന്നില്ല

Facebook Comments Box