Mon. Apr 29th, 2024

ലൈംഗിക താല്‍പര്യത്തിന് നിന്ന് കൊടുത്തില്ലെങ്കില്‍ എല്‍ദോസ് ഉപദ്രവിക്കുമായിരുന്നു; അതിജീവിത കോടതിയില്‍

By admin Nov 15, 2022 #Eldhose Kunnappalli
Keralanewz.com

ലൈംഗിക താല്‍പര്യത്തിന് നിന്ന് കൊടുത്തില്ലെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളി ഉപദ്രവിക്കുമായിരുന്നുവെന്ന് അതിജീവിത കോടതി മുമ്ബാകെ മൊഴി നല്‍കി.

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീല്‍ കോടതി പരിഗണിക്കുകയാണ്. കേസ് ഡയറി സര്‍ക്കാര്‍ ഹാജരാക്കി.

പ്രതിയായ എം. എല്‍ എ സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണെന്നും ഇരകള്‍ക്ക് വേണ്ടി നിലനില്‍ക്കേണ്ട ആളാണെന്നും സര്‍ക്കാര്‍ കേസ് ഡയറിയില്‍ വ്യക്തമാക്കുന്നു. അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ പ്രതിക്കും അതിജീവിതയ്ക്കും
തമ്മിലുണ്ടായിരുന്നതെന്ന് പരിശോധികേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

Facebook Comments Box

By admin

Related Post