Mon. Apr 29th, 2024

ലീഗിന്റെ ചരിത്രവും രീതിയും ഇ.പി ജയരാജന് അറിയില്ല: പി.കെ കുഞ്ഞാലിക്കുട്ടി

By admin Nov 22, 2023
Keralanewz.com

മലപ്പുറം: മുസ്ലീം ലീഗിന്റെ ചരിത്രവും രീതിയും സിപിഎം നേതാവ് ഇ.പി ജയരാജന് അറിയില്ലെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

പാണക്കാട് തങ്ങള്‍ പറയുന്ന അഭിപ്രായത്തിന് മറിച്ചൊരു അഭിപ്രായം പാര്‍ട്ടിയോ താനോ എടുക്കില്ല. പാര്‍ട്ടിയുടെ അവസാന വാക്ക് പാണക്കാട് തങ്ങളാണ്. യുഡിഎഫിനെ ശക്തിപ്പെടുത്തിപ്പോകുമെന്ന് ഇന്നലെ പാണക്കാട് തങ്ങള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ലളിതമായ ഭാഷയില്‍ പറഞ്ഞിരുന്നു. അതിനപ്പുറം ഒന്നുമില്ല.

ലോകത്ത് പല വിഷയങ്ങളും വരും. ആ വിഷയങ്ങളിലെല്ലാം അതിന്റെ മെറിറ്റ് അടിസ്ഥാനത്തില്‍ ലീഗ് അഭിപ്രായം പറയും. അതില്‍ അന്തിമ തീരുമാനം പാണക്കാട് ശിഹാബ് തങ്ങള്‍ പറയും. അതില്‍ വ്യത്യസ്തമായ അഭിപ്രായം തനിക്കുമില്ല. പാര്‍ട്ടിക്കുമില്ല.

ലീഗില്‍ പല വെള്ളങ്ങളും തിളയ്ക്കുന്നുണ്ടെന്നും ലീഗിന്റെ തണലിലാണ് കോണ്‍ഗ്രസ് ജയിക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് മുന്നണി മാറില്ലെന്നും യുഡിഎഫിലെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

Facebook Comments Box

By admin

Related Post