കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ബിജെപി നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമാണ് ഭാസുരാംഗന്റെയും മകന്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ഭാസുരാംഗന്‍ ആനക്കള്ളനാണെന്നും വലിയ തട്ടിപ്പുകാരരാണെന്നും അദ്ദേഹം പരിഹസിച്ചു.
ആറുമാസം മുമ്ബ് കണ്ടലയില്‍ പോയി സഹകാരികളുടെ പരാതികള്‍ കേട്ടിരുന്നു.കരുവന്നൂരിലും ഇടപെട്ടത് ബിജെപിയാണ്. കേരളമാകെയുള്ള എല്‍ഡിഎഫ് യുഡിഎഫ് സഹകരണ കൊള്ളയില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Facebook Comments Box