Sun. Apr 28th, 2024

റോഡരികില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വിതറിയ നിലയില്‍

By admin Dec 20, 2023
Keralanewz.com

തലശ്ശേരിയിലെ കൊടുവള്ളിയില്‍ റോഡരികില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വിതറിയ നിലയില്‍. കൊടുവള്ളിയില്‍ ഒരു കാര്‍ വാഷ് സെന്ററിനടുത്താണ് എട്ടരക്കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിച്ചത്.

പോലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതാകാമെന്നാണ് സൂചന.

ദേശീയപാതയില്‍ പോലീസ് വാഹനപരിശോധന ഉണ്ടെന്നറിഞ്ഞാണ് ലഹരി ഇടപാടുകാര്‍ കഞ്ചാവ് തള്ളിയതെന്നാണ് പോലീസ് നിഗമനം.

പുല്‍ച്ചെടികള്‍ക്കിടയില്‍ വാരി വിതറിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പിന്നാലെ എക്സൈസ് സംഘമെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ എക്സൈസ് അന്വേഷണം തുടങ്ങി.

Facebook Comments Box

By admin

Related Post